Blog 9

അണ്ഡാശയ അർബുദം

2025-11-25

ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ മൂന്നാം സ്‌ഥാനത്തുണ്ട് അണ്ഡാശയ കാൻസർ അണ്ഡാശയം, ഇടുപ്പ് അഥവാ വസ്‌തി പ്രദേ ശത്തിലാണ് (Pelvis) സ്‌ഥിതി ചെയ്യുന്നത്. ഓരോരുത്തർക്കും രണ്ട് അണ്ഡാശയങ്ങൾ, ഗർഭാശയ ത്തിന്റെ ഇരുവശങ്ങളിലായി ഉണ്ട്. ഈസ്ട്രജൻ, പ്രോ ജസ്ട്രോൺ എന്നീ സ്ത്രീ ഹോർമോണുകൾ ഉത്പാ ദിപ്പിക്കുന്നത് അണ്ഡാശയത്തിലാണ്. കൂടാതെ അണ്ഡ ങ്ങളും അണ്ഡാശയത്തിലാണ് ഉണ്ടാകുന്നത്. സ്ത്രീക ളുടെ ജനനേന്ദ്രിയ വ്യവസ്‌ഥയിലെ പ്രധാനപ്പെട്ട അവ യവമാണ് അണ്ഡാശയം.

ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുക ളിൽ അണ്ഡാശയ കാൻസർ മൂന്നാം സ്‌ഥാനത്തു നിൽ ക്കുന്നു. ഇന്ത്യയിൽ ഏകദേശം 28,000 സ്ത്രീകൾക്ക് 2018-ൽ ഈ കാൻസർ വന്നതായി കണക്കുകൾ സൂചി പ്പിക്കുന്നു.

ആപത് സാധ്യത കൂടുതലുള്ളവർ

40 വയസ് കഴിഞ്ഞവർ-പ്രായം കൂടുന്നത് അനുസരി ച്ച് ആപത് സാധ്യത കൂടുന്നു. പ്രസവിക്കാത്ത സ്ത്രീ കളിൽ താരതമ്യേന കൂടുതൽ. കുടുംബചരിത്രം ഉള്ള വർ: അടുത്ത രക്‌തബന്ധം ഉള്ള രണ്ടോ രണ്ടിൽ കൂടുത ലോ ബന്ധുക്കളിൽ (അമ്മ, മകൾ, സഹോദരി, അമ്മൂമ്മ) അണ്ഡാശയം, കുടൽ, സ്‌തനം എന്നീ അർബുദം വന്നിട്ടു ളവർ, അമിതമായ ശരീരഭാരം ഉള്ളവർ. നീണ്ട വർ ഷങ്ങളോളം ഈസ്ട്രജൻ ഹോർമോൺ ചികിത്സ ലഭി ച്ചിട്ടുള്ളവർ. വർഷങ്ങളായി എൻഡോമെട്രിയോസി സ് രോഗം ഉള്ളവർ.

ലക്ഷണങ്ങൾ

രോഗാരംഭത്തിൽ യാതൊരു ക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങൾ പ്രകടമാകു മ്പോഴാകട്ടെ സാധാരണ രോഗലക്ഷണങ്ങ ളിൽ നിന്നു തിരിച്ചറിയാനും പ്രയാസമാണ്.

  • വയറുവേദന
  • വയറു വീർപ്പ്
  • ഇടുപ്പുഭാ ഗത്ത് അസ്വാസ്‌ഥ്യം കുറച്ച് ആഹാരം കഴിച്ചാ ലും വയറു നിറഞ്ഞെന്നു തോന്നുക
  • ഭാരം കുറയുക വിശപ്പില്ലായ്‌മ, ഓക്കാനം നിയിൽ നിന്നും രക്‌തസ്രാവം എന്നിവയാണു പ്രധാനലക്ഷണങ്ങൾ.

ചികിത്സ

ആരംഭ ദശയിൽ ശസ്ത്രക്രിയയാണ് പ്രധാനമായിട്ടുള്ള ത്. കൂടാതെ കീമോതെറപ്പിയും ചിലപ്പോൾ വേണ്ടിവ രും. ശസ്ത്രക്രിയയിൽ പലപ്പോഴും അണ്ഡാശയങ്ങൾ, ഗർഭപാത്രം, ലസിക ഗ്രന്ഥികൾ, ഒമൻ്റം (Omentum) എന്നീ ഭാഗങ്ങൾ നീക്കം ചെയ്യും.

എന്നാൽ ആരംഭദശയിലുള്ള രോഗമുള്ള ചെറുപ്പ ക്കാരായ സ്ത്രീകളിൽ, ഗർഭധാരണശേഷി നിലനിർ ത്തുവാനായി അസുഖം ഇല്ലാത്ത അണ്ഡാശയവും ഗർ ഭാശയവും മറ്റും നിലനിർത്തിക്കൊണ്ടു ശസ്ത്രക്രിയ ചെയ്യുവാൻ കഴിയും.

ആദ്യംതന്നെ ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്ത ഘ ട്ടത്തിൽ, കീമോതെറപ്പി കൊടുത്ത് സ്‌റ്റേജ് കുറച്ചുകൊ ണ്ടുവന്ന് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. കൃത്യമായ ചികിത്സയിൽ കൂടി നല്ലൊരു ശതമാനം ആൾക്കാരിലും രോഗശമനം കൈവരിക്കാൻ സാധി ക്കും. ചികിത്സ കഴിഞ്ഞിട്ടുള്ള തുടർപരിശോധന വള രെ പ്രധാനമാണ്.