Blog 7

പാൻക്രിയാറ്റിക് കാൻസർ

2025-11-25

പാൻക്രിയാസിനെ ബാധിക്കുന്ന അർ ബുദത്തിൽ മഞ്ഞപ്പിത്തവും അനിയ ന്ത്രിതമായ പ്രമേഹവുമാണ് ലക്ഷണ ങ്ങൾ മാശയത്തിനു പിന്നിലായി ആ അമാത്തിത്തിന്റെ തുടർ ഭാഗമായവോഡ നത്തോട് വളരെ അടുത്തായി സ്‌ഥിതി ചെയ്യുന്ന ഗ്രന്ഥി യാണ് പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി. ഭക്ഷ ണം ദഹിപ്പിക്കാൻ ആഗ്നേയഗ്രന്ഥിയിൽ നിന്നും പുറപ്പെ ടുവിക്കുന്ന ദഹനരസങ്ങൾക്ക് വലിയ പങ്കുണ്ട്. ഉദാഹ രണത്തിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയ ന്ത്രിക്കുന്ന ഇൻസുലിൻ സ്രോതസ്സ് ആഗ്നേയഗ്രന്ഥിയാ ണ്. കാൻസർ ആഗ്നേയഗ്രന്ഥിയുടെ ഏതു ഭാഗത്തും വരാം. എന്നാൽ ഗ്രന്ഥിയിലെ ദഹനരസങ്ങൾ വഹിച്ചു കൊണ്ടുപോകുന്ന നാളികളിലാണ് (പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ) കൂടുതലും കാണു ന്നത്.

ആപത്ഘടകങ്ങൾ

  • പുകവലിക്കാർ സ്ത്രീകളെ അപേക്ഷിച്ച് പുരുഷ ന്മാർ
  • 60 വയസിനു മുകളിൽ പ്രായം ഉള്ളവർ നീണ്ട കാലമായി പാൻക്രിയാറ്റൈറ്റിസ് ഉള്ളവർ അടുത്ത രക്തബന്ധമുള്ള കുടുംബാംഗങ്ങളിൽ ആഗ്നേ യഗ്രന്ഥിയിൽ അർബുദം വന്നിട്ടുള്ള ചരിത്രമുള്ളവർ മദ്യം, കൊഴുപ്പ് കൂടിയ ആഹാരം ശീലമാക്കിയിട്ടുള്ളവർ.

രോഗനിർണയം

ശാരീരിക പരിശോധന, രക്തം, മൂത്രം പരിശോധ ന. പ്രത്യേക പ്രോട്ടീനായ സിഎ 19-9 ൻ്റെ രക്ത‌ത്തി ലെ അളവ്. വിവിധ തരത്തിലുള്ള സോണോഗ്രഫി (Endoscopic Ultra Sound, Abdominal Scan), ร่า / പെറ്റ് സ്കാൻ/ ഇആർസിപി. എൻഡോസ്കോപി യിൽ കൂടി സംശയമുള്ള മുഴയിലെ കോശങ്ങൾ എടു ത്തുള്ള ബയോപ്‌സി പരിശോധന. മേൽ പറഞ്ഞ പരി ശോധനകളിൽ കൂടി രോഗനിർണയവും, രോഗത്തിന്റെ ഘട്ടവും മനസ്സിലാക്കുവാൻ സാധിക്കും.

ലക്ഷണങ്ങൾ

  • മഞ്ഞപ്പിത്തം-ത്വക്കിലും കണ്ണിലും മഞ്ഞനിറം.
  • ക്ഷീണം, വിശപ്പില്ലായ്‌മ, വയറ് വീർക്കുക. ഓക്കാനം, ഛർദ്ദി.
  • വിളറിയ നിറത്തിൽ മലം പോവുക
  • ചൊറിച്ചിൽ
  • ശരീരത്തിൻ്റെ പിൻഭാഗത്തു വേദന- പ്രത്യേകിച്ചു മലർന്നു കുറേനേരം കിടക്കുമ്പോൾ
  • പെട്ടെന്നു പ്രമേഹം വരി ക അല്ലെങ്കിൽ പ്രമേഹം ഉള്ളവരിൽ നിയന്ത്രി ക്കാൻ കഴിയാതെ വരിക
  • വലുതായ മുഴ ഉദ രഭാഗത്തെ നാഡികളിൽ വന്നു തൊടു മ്പോൾ അസഹ്യമായ വേദന അനുഭവപ്പെടാം കുടുംബപരമായി രോഗസാധ്യത കൂടുത ലുള്ളവർ പുകവലി, അമിതഭാരം പോലുള്ള ആപത്ഘടകങ്ങളെ ശ്രദ്ധിക്കണം

ചികിത്സ എങ്ങനെ?

മറ്റുഭാഗങ്ങളിലേക്ക് രോഗം പടർന്നില്ലെങ്കിൽ ശസ്ത്ര ക്രിയ വളരെ ഫലപ്രദമാകും. മരുന്നുകൊണ്ടുള്ള ചികി ത്സ (Chemotherapy), ഇമ്യൂണോ തെറപ്പി തുടങ്ങിയ ചികി ത്സകളും രോഗനിയന്ത്രണത്തിനു സഹായകമാവും. ചില അവസരത്തിൽ റേഡിയേഷനും വേണ്ടിവരും. രക്തത്തിലെ ബിലിറുബിൻ കൂടുന്ന അവസരങ്ങളിൽ വിവിധ തരത്തിലുള്ള ‌സ്റ്റെന്റ്റിങ് വഴി മഞ്ഞപ്പിത്തം കു റയ്ക്കുവാൻ എളുപ്പമാണ്.

അവസാനഘട്ടത്തിലുള്ള പാൻക്രിയാറ്റിക് കാൻസർ ശക്തമായ വേദന ഉണ്ടാക്കാറുണ്ട്. ഈ ഘട്ടത്തിൽ വേ ദനസംഹാരികൾ, നേർവ് ബ്ലോക്ക് തുടങ്ങിയ ചികിത്സ കൾ രോഗിയുടെ ജീവിതത്തിൻ്റെ ഗുണനിലവാരം വർ ദ്ധിപ്പിക്കും.

പുകവലി നിർത്തുന്നതും ശരീരഭാരം ആരോഗ്യകര മായി നിലനിർത്തുന്നതും അർബുദത്തെ തടയും. പാൻ ക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതലായിട്ടുള്ള വരിൽ രോഗസൂചനകങ്ങൾ നേരത്തെ കണ്ടെത്താൻ എം ആർഐ, അൾട്രാസൗണ്ട് തുടങ്ങിയുള്ള സ്ക്രീനിങ് പരിശോധനകൾ സഹായിക്കും.