രോഗപ്രതിരോധ പടയാളികളെ ഉൾക്കൊള്ളുന്ന ലസികഗ്രന്ഥികളെ ബാധിക്കുന്ന അർബുദമാണ് ലിംഫോമ ഗാണുക്കളെ തടയാനുള്ള ശരീരത്തിന്റെ പട C ച്ചട്ടയാണ് ലിംഫാറ്റിക് വ്യൂഹം. ലിംഫ് നോഡു കൾ (ലസിക ഗ്രന്ഥികൾ എന്നും കഴലകൾ എന്നും പറയു ന്നു), സ്പീൻ, തൈമസ് ഗ്രന്ഥി, അസ്ഥിമജ്ജ എന്നിവ ചേർ ന്നതാണ് ലിംഫാറ്റിക് വ്യൂഹം. രോഗപ്രതിരോധത്തിന് ആവ ശ്യമായ T കോശങ്ങളും B കോശങ്ങളും ലസിക ഗ്രന്ഥിക ളിലാണ് (Lymph Nodes) കൂടുതലായും സ്ഥിതി ചെയ്യുന്നത്. ഈ ലസിക ഗ്രന്ഥികൾ പ്രധാനമായും കഴുത്ത്, കക്ഷം, നെ ഞ്ച്, വയറ്, അരഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിലാണുള്ള ത്. ഈ ഗ്രന്ഥികളിലുണ്ടാകുന്ന അർബുദത്തിന് ലിംഫോമ എന്നു പറയുന്നു. മറ്റ് അവയവങ്ങളെ (ഉദാ: സ്തനം, വായ്, ശ്വാസകോശം, കുടൽ) ബാധിക്കുന്ന കാൻസറുകളും ഈ ഗ്രന്ഥിയിലേക്ക് ബാധിക്കാറുണ്ട്. അങ്ങനെയുള്ള രോഗാവ സ്ഥയെ സെക്കൻ്ററി അഥവാ മെറ്റാസ്റ്റിക് കാൻസർ എന്നാ ണു വിളിക്കാറുള്ളത്.
മേൽപറഞ്ഞ പ്രതിരോധ കോശങ്ങൾ (T, B കോശങ്ങൾ) ഉള്ള ടോൺസിൽ, മജ്ജ, ആമാശയം, തൈമസ്, സ്പ്ലീൻ, ത്വ ക്ക് തുടങ്ങിയ അവയവങ്ങളിലും ലിംഫോമ വരാം.
വൈറസ് ബാധയുള്ളവർ (ഉദാ: എച്ച്ഐവി, ഇബി വൈ റസ്, ഹ്യൂമൻ ടി സെൽ, ലുക്കീമിയ/ ലിംഫോമ വൈറസ്) രോഗപ്രതിരോധശക്തി കുറഞ്ഞവർ രാസവസ്തു ക്കളുമായി (ഉദാ. Vinyl Chloride) സമ്പർക്കത്തിൽ വരുന്നവർ ലിംഫോമ പ്രധാനമായും രണ്ടുതരമുണ്ട്. ഹോഡ്ജ്കിൻസ് ലിംഫോമ, നോൺ ഹോഡ്ജ്കിൻസ് ലിംഫോമ. സ്ത്രീപുരു ഷ ഭേദമെന്യേ ഏതു പ്രായത്തിലും ഇതു ബാധിക്കാം
അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കുക യും അപകടകാരികളായ രാസവസ്തുക്കളുമാ യുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം
ശരീര പരിശോധന രക്തപരിശോധന ബയോപ്സി പരിശോധന-വീക്കംവന്ന ഗ്രന്ഥികളിൽ നിന്നും കോശങ്ങൾ എടുത്തുള്ള പരിശോധന ഇമ്യൂണോഹിസ്റ്റോകെമി ക്കൽ പഠനം (IHC) മജ്ജ പരിശോധന അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ്സ്കാൻ എന്നിവയാണ് പ്രധാന രോഗനിർണയ മാർഗങ്ങൾ. ഇവ രോഗഘട്ടം മനസ്സിലാക്കുവാനും സഹായിക്കും.
രോഗചികിത്സ, അർബുദ കോശങ്ങളുടെ ഘടന, ഘട്ടം, രോഗിയുടെ പ്രായം, പൊതുവേയുള്ള ആരോഗ്യസ്ഥിതി എന്നീ കാര്യങ്ങളെ അനുസരിച്ചാണു തീരുമാനിക്കുക. ചില തരത്തിലുള്ള ലിംഫോമ ഒഴിച്ചാൽ ഭൂരിപക്ഷം ലിംഫോമ ബാധിതർക്കും ചികിത്സ ആവശ്യമാണ്. കീമോതെറപ്പി, ടാർഗറ്റഡ് തെറപ്പി, റേഡിയേഷൻ, ഇമ്യൂണോതെറപ്പി, മജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ പല രീതിയിലുള്ള ചികിത്സകളു ണ്ട്. ചികിത്സ ഉടനെ വേണ്ടാത്ത തരത്തിലുള്ള ലിംഫോമ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശമനുസരിച്ച് കൃത്യമായ പരിശോധന നടത്തി മുന്നോട്ടു പോകുവാനും സാധിക്കും. ലിംഫോമയുടെ ആരംഭ ദശയിലാണെങ്കിൽ ശരിയായ ചി കിത്സ നൽകിയാൽ ഭൂരിപക്ഷം പേരിലും പൂർണമായും സു ഖമാക്കുവാൻ കഴിയും. അന്തിമ ദശയിലുള്ള രോഗങ്ങൾ പോലും കൃത്യമായ ചികിത്സകൊണ്ട് നിയന്ത്രണവിധേയ മാക്കാം.