Blog 5

മൈലോമ

2025-11-25

പ്രതിരോധത്തിനു സഹായിക്കുന്ന പ്ലാസ്മകോശങ്ങളെ അർബുദം ബാധിച്ചാൽ അണുബാധകളെ ചെറുക്കാനാകാതെ വരും തരക്തകോശങ്ങൾ, ചുവന്ന രക്തകോ ശോശങ്ങൾ, സ്റ്റേറ്റ് ലറ്റ് (Platelet) എന്നീ കോ ശങ്ങൾ എല്ലുകളിലുള്ള മജ്ജയിലാണ് പ്രധാനമായും ഉൽപാദിപ്പിക്കപ്പെടുന്നത്.

മജ്‌ജയിലുള്ള പ്ലാസ്മ‌ കോ ശങ്ങളെ ബാധിക്കുന്ന അർബുദമാണ് മൈലോമ. ആരോഗ്യമുള്ള പ്ലാസ്‌മ കോശങ്ങളാണ് ആന്റിബോ ഡികൾ എന്ന പ്രോട്ടീനുകളെ ഉൽപാദിപ്പിച്ച് അണു ബാധകളെ ചെറുക്കാൻ നമ്മെ സഹായിക്കുന്നത്. എന്നാൽ, ജീനുകൾക്ക് പരിവർത്തനം വന്ന്, അനി യന്ത്രിതമായ വിഭജനത്തിനു പ്ലാസ്‌ കോശങ്ങൾ വി ധേയമാകുന്നതോടെ ശരീരത്തിൻ്റെ പ്രതിരോധ പ്രവർ ത്തനം തകിടം മറിയുന്നു. അതോടെ അണുബാധക ളെ തടയാനുള്ള ശരീരത്തിൻ്റെ ശേഷി കുറയുന്നു. കൂ ടാതെ മറ്റു രക്തകോശങ്ങളുടെ ഉൽപാദനവും പ്രവർ ത്തനവും സാരമായി തടസ്സപ്പെടുന്നു.

മൈലോമ പ്രധാനമായും രണ്ടു തരമുണ്ട്. ഒന്നില ധികം എല്ലുകളിലെ മജ്‌ജയിലായി മൈലോമ കാണു കയാണെങ്കിൽ അതിനെ മൾട്ടിപ്പിൾ മൈലോമ എന്നും ഏതെങ്കിലും ഒരു അസ്‌ഥിമജ്‌ജയിൽ മൈലോമ കോ ശങ്ങൾ അടിഞ്ഞു കൂടുകയാണെങ്കിൽ അതിനെ സോ ളിറ്ററി പ്ലാസ്‌മസൈറ്റോമ ( Solitary Plasmacytoma) എന്നും വിളിക്കാം.

മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ മൾട്ടി പ്പിൾ മൈലോമയുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാ ണ്. പ്രായമേറുന്നതും ഒരു ആപത്ഘടകമാണ്.

ലക്ഷണങ്ങൾ

  • എല്ലുകളിലുണ്ടാകുന്ന വേദന പ്രത്യേകിച്ചും നട്ടെല്ല്, ഇടുപ്പെല്ല്, മറ്റു നീളമുള്ള എല്ലുകൾ.
  • വിളർച്ച കൂടെക്കൂടെയുള്ള അണുബാധ രക്തസ്രാവം ക്ഷീണം എല്ലുകളിലുണ്ടാവു ന്ന ഒടിവുകൾ എന്നിവയാണു പ്രധാനലക്ഷ ണങ്ങൾ.

മൈലോമ കോശങ്ങൾ ആരോഗ്യമു ള്ള പ്ലാസ്മ കോശങ്ങൾ ചെയ്‌തിരുന്നതുപോ ലെ ആന്റിബോഡി ഉൽപാദനം തുടരും.പക്ഷേ, ശരീരത്തിന് ഇവയെ ഉപയോഗിക്കാനാകില്ല. ഈ ആന്റിബോഡികളെല്ലാം ശരീരത്തിൽ കെ ട്ടിക്കിടന്ന് വൃക്കകളുടെ പ്രവർത്തനക്ഷമത കു റയാനും ഇടയാക്കാം.

ആരോഗ്യമുള്ള അസ്ഥിമജ്ജ 1 ആരോഗ്യമുള്ള പ്ലാസ്മ + സാധാരണ ആന്റിബോഡി മെലോമ ബാധിച്ച അസ്ഥിമജ്ജ 1 കാൻസർ ബാധിത പ്ലാസ്മ " അസാധാരണ ആന്റിബോഡി മൈലോമയുടെ കാരണമെന്താണെന്നു കൃത്യമായി കണ്ടെത്തിയിട്ടില്ല. കുടുംബ പാരമ്പര്യം ആപത്ഘടകമാണ് രോഗനിർണയം

രക്തം, മൂത്രം പരിശോധനകൾ, Blood Smear, മജ്ജയു ടെ ബയോപ്സസി പരിശോധന, ആസ്‌പിരേഷൻ പരി ശോധന, ഇമ്യൂണോഹിസ്‌റ്റോ കെമിക്കൽ പഠനം (IHC), സൈറ്റോജനറ്റിക്സ്, സിറം പ്രോട്ടീൻ ഇലക്ട്രോ പാര സിസ്, ഇമ്യൂണോഗ്ലോബുലിൻ്റെ ഘടനയും അളവും, രക്തത്തിലെ ലവണങ്ങളുടെ അളവ്, എല്ലുകളുടെ എക്സ് റേ പരിശോധന തുടങ്ങി ഒട്ടേറെ പരിശോധന കൾ മൈലോമയുടെ കൃത്യമായ നിർണയത്തിനു വള രെ പ്രധാനമാണ്.

ചികിത്സ

രോഗിയുടെ പ്രായം, ശാരീരിക അവസ്‌ഥ, ആമാശയ ങ്ങളുടെ പ്രവർത്തനക്ഷമത, എല്ലുകളുടെ ആരോഗ്യം, രോഗത്തിന്റെ ഘട്ടം തുടങ്ങിയ പല ഘടകങ്ങളെ അനു സരിച്ചായിരിക്കും ചികിത്സ തീരുമാനിക്കുന്നത്. മരുന്നു ചികിത്സ, റേഡിയേഷൻ, എല്ലുകളുടെ ബലം കൂട്ടാനു ള്ള പ്രത്യേക ചികിത്സ, എല്ലുകൾക്ക് ഒടിവുണ്ടെങ്കിൽ അതിനുവേണ്ട ശസ്ത്രക്രിയ, വേദനസംഹാരികൾ, ഡയാലിസിസ് തുടങ്ങി പലവിധത്തിലുള്ള ചികിത്സാ രീതികൾ അവലംബിക്കാറുണ്ട്. മജ്‌ജ മാറ്റിവയ്ക്കൽ ചികിത്സയുടെ ഒരു പ്രധാന ഭാഗം ആണ്. എന്നാൽ ഈ ചികിത്സ എല്ലാവർക്കും യോജിക്കണമെന്നില്ല. സോളിറ്ററി പ്ലാസ്‌മസൈറ്റോമയുടെ കാര്യത്തിൽ മേൽപറഞ്ഞ പല ചികിത്സകളും ആവശ്യമില്ല. ചികി ത്സാരീതികൾ മൂലം റേഡിയേഷനോ ശസ്ത്രക്രിയയോ മതിയാകും.

ചികിത്സ കഴിഞ്ഞാലും എല്ലാവിധ മൈലോമ ബാധി തർക്കും കൃത്യമായ തുടർപരിശോധനകൾ ആവ ശ്യമാണ്.