Blog 4

FIGHT AGAINST Cancer Treatment

2025-11-25

ലക്ഷണങ്ങളും രോഗനിർണയ രീതികളും ചികിത്സകളും അറിയാം.

അന്നനാള കാൻസർ

ഭക്ഷണം വിഴുങ്ങുമ്പോഴുള്ള പ്രയാസ മാണ് പ്രധാനലക്ഷണം. ആദ്യഘട്ടത്തിലാ ണെങ്കിൽ സർജറി മതിയാകും ആമാശയത്തിൽ നാം എത്തുന്നത് അന്നനാളം എന്ന കുഴൽ വഴി യാണ്. ഇതിന് ഏകദേശം 25 സെ. മീ നീളം വരും. നട്ടെല്ലി നോടും ശ്വാസനാളിയോടും അടുത്താണിതുള്ളത്.

രോഗം വരാൻ കൂടുതൽ സാധ്യത ഉള്ളവർ

  • പുകവലിക്കുന്നവർ മദ്യപിക്കുന്നവർ പുരുഷന്മാർ
  • പ്രായം കൂടുതലുള്ളവർ (60 വയസ് മുകളിൽ) വളരെ കരിച്ചതും പൊരിച്ചതും എരിവുള്ളതുമായ ആഹാരപദാർ ത്ഥങ്ങൾ തുടർച്ചയായി വർഷങ്ങളോളം ഉപയോഗിക്കുന്ന വർ തുടർച്ചയായി ആഹാരത്തിലെ അമ്ലരസങ്ങൾ അന്ന നാളത്തിൽ പ്രവേശിക്കുക വഴി അന്നനാളത്തിൻ്റെ അവസാ നഭാഗത്ത് ആന്തരിക ഘടനയിൽ മാറ്റം വന്നവർ. (Barret's Oesophagus)

ലക്ഷണങ്ങൾ

  • ഖരപദാർത്ഥങ്ങൾ വിഴുങ്ങുവാനുള്ള പ്രയാസ മായി തുടങ്ങും. പിന്നീട് അർദ്ധഖരപദാർത്ഥങ്ങ ളും ദ്രവ ആഹാരവും കഴിക്കുവാനുള്ള ബുദ്ധിമു ട്ടായി മാറും. സാധാരണയായി ഈ പ്രയാസങ്ങൾ ക്ക് 3-4 മാസത്തിൻ്റെ ചരിത്രമേ ചിലപ്പോൾ കാണു കയുള്ളൂ. ആഹാരം കഴിക്കുമ്പോൾ നെഞ്ചിൽ തങ്ങി നിൽക്കുന്നു എന്നുള്ള തോന്നൽ.
  • വേദന, ഓക്കാനം, ഛർദ്ദി ചുമ, ശബ്‌ദമടപ്പ് ക്ഷീണം ഭാരക്കുറവ് രക്‌ത സ്രാവം എന്നിവയാണു മറ്റു ലക്ഷണങ്ങൾ.

അന്നനാള അർബുദം വരുന്നതിന് അമിതവണ്ണം ഒരു പ്രധാനകാരണമാണ്. ഭക്ഷണക്രമീകരണവും ശാരീരികവ്യായാമവും പ്രതിരോധത്തിനു പ്രധാനം പരിശോധനയും ചികിത്സയും

ബേരിയം കഴിച്ചുള്ള എക്‌സ് റേ പരിശോധന, ബയോ പ്സി, ഈസോഫാഗോസ്കോപി എന്ന കുഴൽ കടത്തിയു ള്ള പരിശോധനയിൽകൂടി ദശ മുറിച്ചു മാറ്റിയുള്ള കോശ പരിശോധന,സിടി സ്‌കാൻ എന്നീ പരിശോധനകളാണ് രേ ാഗനിർണയത്തിന് ഉപയോഗിക്കുക.

രോഗത്തിന്റെ ആരംഭദശയിൽ ശസ്ത്രക്രിയ പ്രയോജനപ്പെ ടും. റേഡിയേഷനും കീമോതെറപ്പയുമാണ് ചികിത്സ. മരു ന്നും റേഡിയേഷനും ഒപ്പം കൊടുത്തു ചികിത്സ ചിലപ്പോൾ കൂടുതൽ ഫലവത്താക്കാം. റൈൽസ് ട്യൂബ് (Ryles tube), റ്റന്റ് ( Stent) തുടങ്ങിയ ചികിത്സാരീതികൾ ആഹാരം സുഗമ മായി കഴിക്കുവാൻ സഹായിക്കും