ബ്രെയിൻ ട്യൂമർ തുടങ്ങി കണ്ണിലെ അർബുദം വരെയുള്ള അർബുദങ്ങളുടെ അ ത്ര വ്യാപകമല്ലാത്തതും എന്നാൽ ബോധവൽക്കരണം ആവശ്യമായി ട്ടുള്ളതുമായ ചില അർബുദങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം. ഡോ. സി. എൻ. മോഹനൻ നായർ അർബുദരോഗ വിദഗ്‌ധൻ, കൊച്ചി,[email protected]
തലവേദനയും ബാലൻസ് നഷ്‌ടമാക ലും പെരുമാറ്റത്തിലെ അസാധാരണ മാറ്റങ്ങളും ലക്ഷണമാകാം തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളർ ച്ചയാണ് ട്യൂമറിനു കാരണമാകുന്നത്. ട്യൂമറി ന്റെ വളർച്ച തലച്ചോറിൻ്റെ തന്നെ ഏതെങ്കിലും ഭാഗത്തു നിന്നുള്ളതാണെങ്കിൽ അതിനെ പ്രൈമറി ബ്രെയിൻ ട്യൂ മർ എന്നും ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗങ്ങളിൽ നി ന്നു തലച്ചോറിലേക്കു വ്യാപിച്ചതാണെങ്കിൽ സെക്കൻ ഡറി ബ്രെയിൻ ട്യൂമർ അല്ലെങ്കിൽ മെറ്റാസ്‌റ്റാറ്റിക് ബ്രെ യിൻ ട്യൂമർ എന്നും പറയുന്നു. എല്ലാ ബ്രെയിൻ ട്യൂമറു കളും അർബുദമല്ല.
ട്യൂമറിന്റെ വലുപ്പവും സ്‌ഥാനവും അനുസരി ച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടും. തല ച്ചോറിലെ മർദം കൂടുന്നതു കാരണമുള്ള തല വേദന കാഴ്‌ച മങ്ങുക, ഇരട്ടക്കാഴ്‌ചപോലുള്ള കണ്ണിന്റെ പ്രശ്‌നങ്ങൾ സ്വഭാവത്തിലും ബോധ ത്തിലുമുള്ള പ്രശ്‌നങ്ങൾ, അപസ്മാരം എന്നി ങ്ങനെ ഒട്ടേറെ ലക്ഷണങ്ങളുണ്ട്.
WORLD BRIAN TUMOR DAY JUNE OB പുകവലി, അനാവശ്യമായ റേഡിയേഷൻ സമ്പർ ക്കം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ ആപത് സാധ്യത കുറയ്ക്കാം പരിശോധനയും ചികിത്സയും തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്‌നമെന്ന് അറി യാൻ ന്യൂറോളജിക്കൽ പരിശോധനകൾ ചെയ്യുന്നു. തലച്ചോറിന്റെ സിടി സ്കാൻ, എംആർഎ പരിശോധന കളും വേണ്ടിവരും. ഏതുതരം മുഴയാണ്, വലുപ്പം, ഗ്രേ ഡ്, സ്ഥാനം എന്നിവയൊക്കെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുക. സർജറി, റേഡിയേഷൻ തെ റപ്പി, കീമോതെറപ്പി, ടാർജറ്റഡ് തെറപ്പി എന്നിവയാണു പ്രധാന ചികിത്സകൾ.