റീനൽ സെൽ കാർസിനോമ ആണ് സാധാരണയായി കാ ണുന്ന വൃക്ക കാൻസർ. കുട്ടികളിൽ വിൽമ്സ് ട്യൂമർ എന്നെ ാരുതരം വൃക്കാർബുദം കാണാറുണ്ട്. ആദ്യഘട്ടത്തിൽ ലക്ഷ ണങ്ങൾ കുറവാണ്. മൂത്രത്തിലൂടെ രക്‌തം പോവുക, നടു വിനു പിൻഭാഗത്തു വേദന, വിശപ്പില്ലാതെ വരിക, ക്ഷീണം, പനി എന്നിവയാണു ലക്ഷണങ്ങൾ. രക്‌ത-മൂത്ര പരിശോധ നകൾ, സ്‌കാനുകൾ, ബയോപ്‌സി പരിശോധന എന്നിവ രോഗനിർണയത്തിനു സഹായിക്കും. ആദ്യഘട്ടത്തിൽ ശസ്ത്ര ക്രിയ വഴി അർബുദമുള്ള ഭാഗം നീക്കാം. വൃക്കയിൽ മാത്ര മായി വരുന്ന കാൻസറിന് സർജറി മാത്രം മതിയാകും. കാൻ സർ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ മറ്റു ചി കിത്സകളും ആവശ്യമായി വരും.
രക്തകോശങ്ങളിൽ വരുന്ന ഒരുതരം അർബുദമാണിത്. അർബുദ കോശങ്ങൾ അസ്‌ഥിമജ്ജയിൽ തിങ്ങിനിറയുന്ന തോടെ അടിക്കടി അണുബാധകൾ വരാനും അവയവങ്ങൾ ക്ക് ആവശ്യമായ പ്രാണവായു ലഭിക്കാതിരിക്കാനും ഇടയാ കുന്നു. ലുക്കീമിയ കുട്ടികളിലാണു സാധാരണ കാണുന്ന തെങ്കിലും മുതിർന്നവരിലും വരാം. അടിക്കടി അണുബാധ കൾ വരിക, ശ്വാസതടസ്സം, ചർമം വിളറുക, കഴുത്തിലെയും കക്ഷത്തിലെയും വയറിലെയും ലസികാഗ്രന്ഥികൾക്കു വീ ക്കം, ചെറിയ മുറിവു പറ്റിയാൽപോലും രക്തസ്രാവം, മൂ ക്കിൽനിന്നും മോണയിൽ നിന്നും രക്തം വരിക എന്നിവയാ ണു ലക്ഷണങ്ങൾ. മരുന്നുകളും റേഡിയേഷനും കീമോതെ റപ്പിയും മജ്ജ മാറ്റിവയ്ക്കലുമാണ് ചികിത്സകൾ.
കണ്ണിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന അർബുദം. ഇന്ത്യ യിൽ നേതാർബുദവ്യാപനം വളരെ കുറവാണ് - 0.3-0.4 ശത മാനം. കാഴ്ച്‌ച മങ്ങുക, കാഴ്‌ച പൂർണമായോ ഭാഗികമായോ നഷ്‌ടമാവുക, കണ്ണു വീർത്തുവരിക, കണ്ണിനും ചുറ്റുമായേ ാ കണ്ണിലോ വേദന, കണ്ണിൽ ഇരുണ്ട്പാട്, കൺപോളയിൽ മുഴ എന്നിവയാണ് പ്രകടമാകുന്ന ലക്ഷണങ്ങൾ. കണ്ണിന്റെ ഏതുഭാഗത്തു വരുന്നു എന്നത് അനുസരിച്ചു നേതാർബു ദത്തെ പലതായി തിരിക്കുന്നു- റെറ്റിനോബ്ലാസ്‌റ്റോമ, ഐ ലിംഫോമ, ഐ മെലനോമ എന്നിങ്ങനെ. സർജറി, റേഡിയേ ഷൻ തെറപ്പി, ലേസർ തെറപ്പി, കീമോതെറപ്പി എന്നിവയാ ണു പ്രധാന ചികിത്സകൾ. ആദ്യഘട്ടത്തിൽ കണ്ടുപിടിച്ചാൽ നേതാർബുദം ചികിത്സിച്ചു പൂർണമായും സുഖമാക്കാം.
അടിവയറ്റിൽ മൂത്രം ശേഖരിക്കാനായുള്ള ഉള്ളുപൊള്ളയാ യ പേശീബദ്ധമായ ഒരു അവയവമാണ് മൂത്രാശയം (Bladder). മൂത്രാശയത്തിൻ്റെ ഉൾഭാഗത്തെ ആവരണകലകളിലാണ് (Urothelial) അർബുദം വരുന്നത്. വൃക്കകളിലും മൂത്രനാളിക ളിലും ഈ ആവരണകോശങ്ങളുണ്ട്. അതുകൊണ്ട് അവിടെ യും കാൻസർ വരാം. മൂത്രത്തിലൂടെ രക്‌തംപോവുക, അടി ക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ വേദന, നടുവേദന എന്നിവയാണു ലക്ഷണങ്ങൾ. പുകവലിയും വി വിധ രാസപദാർഥങ്ങളുമായുള്ള ദീർഘകാലസമ്പർക്കവും കുടുംബപാരമ്പര്യവും രോഗസാധ്യത വർധിപ്പിക്കാം. കാൻ സറിന്റെ തരവും ഗ്രേഡും ഘട്ടവും അനുസരിച്ച് സർജറിയേ കീമോതെറപ്പിയോ റേഡിയേഷൻ തെറപ്പിയോ ഇമ്യൂണേ തെറപ്പിയോ നൽകുന്നു.
വൃഷണ (Testes) കോശങ്ങൾ ക്രമാതീതമായി പെരുകി മുഴ കൾ ഉണ്ടാകുന്നു. പ്രായം (15-35 വയസ്സിനിടയ്ക്കുള്ളവരിൽ കൂടുതൽ), പാരമ്പര്യമായി വൃഷണാർബുദം ഉണ്ടായിരിക്കു ക എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നു. വൃഷണസഞ്ചി യിൽ വേദന, വീക്കം, വൃഷണമുഴകൾ, അടിവയറ്റിൽ വേദന, വിട്ടുമാറാത്ത നടുവേദന, ഇടുപ്പുവേദന, തുടയിടുക്കുകളി ലെ ലസികാഗ്രന്ഥികൾക്ക് വീക്കവും വേദനയും, മുലഞെട്ടി നോടു ചേർന്നു തടിപ്പും വേദനയും എന്നിവയാണു ലക്ഷണ ങ്ങൾ. വിവിധ ട്യൂമർ മാർക്കർ രക്‌തപരിശോധനകൾ, ബയേ പ്സി, വിവിധ സ്‌കാനുകൾ എന്നിവ വഴി രോഗം നിർണയി ക്കാം. സർജറി, കീമോതെറപ്പി, റേഡിയോതെറപ്പി എന്നിവ യാണു ചികിത്സകൾ.