Blog 2

വീണ്ടും വരുന്നതെന്തുകൊണ്ട്

2025-11-25

അർബുദം വീണ്ടുംവരുന്നതു പല കാരണങ്ങൾ കൊണ്ടാ ണ്. കാൻസർ ഉണ്ടാകുന്നതു കോശങ്ങളുടെ അനിയന്ത്രിത മായ വിഭജനം കൊണ്ടാണല്ലോ. പല വിധത്തിലുള്ള ജീനു കളുടെ പ്രവർത്തനം കാരണമാണ് ഈ വിഭജനം നടക്കുന്ന ത്. അസാധാരണ കോശങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിൽ കൂടിയാണു കാൻസർ ചികിത്സ വിജയം കൈ വരിക്കുന്നത്.

ഒരു ചെറിയ അർബുദ ദശയിൽ കോടിക്കണക്കിന് അ സാധാരണ അർബുദകോശങ്ങൾ ഉണ്ടായിരിക്കും. ആരംഭ ദശയിലുള്ള അർബുദങ്ങളിൽ കാണുന്ന കോശങ്ങൾ ഭൂരി പക്ഷവും ഒരേരീതിയിലുള്ള ജനിതകഘടനയിലുള്ളത് (ഹേ ാമോജെനസ്) ആയിരിക്കും. കീമോതെറപ്പിയിൽ ഇത്തരം കോശങ്ങൾ നശിച്ച് അർബുദത്തിൽ നിന്നും രോഗി വിമു ക്തി നേടുന്നു. പരിശോധനകളിലൊന്നിലും രോഗിയിൽ രോഗത്തിന്റെ അംശം ഉള്ളതായി കാണുവാൻ സാധിക്കുക യില്ല. അതുകൊണ്ടു രോഗം പൂർണമായി ഭേദമായി എന്നു കരുതുന്നു. എന്നാൽ കുറച്ച് അർബുദകോശങ്ങൾ ഈ ചി കിത്സയെ അതിജീവിച്ചു കൂടെന്നില്ല. ജനിതകമായ കാരണ ങ്ങൾ, മരുന്നിനോടുള്ള പ്രതിരോധം, വിശ്രമാവസ്ഥയിലു ള്ള കാൻസർ കോശങ്ങൾ (Dormant Cells) മുതലായ ഘടക ങ്ങൾ ചികിത്സയിൽ നിന്നും ചില അർബുദകോശങ്ങൾ ര ക്ഷപെടാൻ കാരണമാകാം. ഈ കോശങ്ങൾ വർഷങ്ങൾ ക്കു ശേഷം വിഭജനത്തിനു വിധേയമായി , രണ്ടാമതു കാൻ സർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ചില രോഗികൾ അവരുടെ കാൻസർ വരാനിടയാക്കി യ ജീവിതശൈലി, ചികിത്സ കഴിഞ്ഞും തുടർന്നു പോരുന്ന തും (ഉദാ–പുകയില ഉപയോഗം, മദ്യപാനം) കാൻസറിന്റെ രണ്ടാം വരവിനു കാരണമാകുന്നു.

ആരംഭദശയിലല്ലാത്ത കാൻസറുകളിൽ അർബുദകോ ശങ്ങൾ പലവിധത്തിലുള്ള ജനിതകപരിവർത്തനത്തിനു (ഹെറ്ററോജനസ്) വിധേയമായി മാറിയാൽ അർബുദമായി രൂപാന്തരപ്പെടാം. ഇങ്ങനെയുള്ള അവസ്ഥകളിലും ചികി ത്സ കഴിഞ്ഞു വീണ്ടും രോഗം വരാം.

ചികിത്സ കഴിഞ്ഞ വ്യക്തികൾ ഈ കാരണങ്ങൾ കൊ ണ്ടു തുടർപരിശോധനകൾ കൃത്യമായി നടത്തേണ്ടതുണ്ട്. അതുവഴി രണ്ടാമതു രോഗം വന്നാലും നേരത്തെ തന്നെ ക ണ്ടുപിടിച്ചുചികിത്സിച്ചു വീണ്ടും രോഗവിമുക്തി നേടുവാൻ സാധിക്കും.

കാൻസർ പെൻഷൻ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് പ്രതിമാസം ഒരു തുക പെൻഷൻ നൽകാ നുള്ള പദ്ധതിയാണിത്. 1600 രൂപ പെൻഷൻ ലഭിക്കും. കഴിഞ്ഞ വർഷം മുതൽ ഒാൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://village.kerala.gov.in എന്ന വെബ്സൈ റ്റിൽ കയറി പെൻഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പു തുതായി അപേക്ഷിക്കുന്നവർ അക്കൗണ്ട് ക്രിയേറ്റ് ചെ യ്യണം. ആധാർ കാർഡ്, റേഷൻ കാർഡ്, ആറു മാസത്തിനുള്ളിൽ ലഭിച്ച മെഡി. സർട്ടിഫിക്ക റ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകളുടെ കോപ്പികൾ സ്കാൻ ചെ യ്ത് അപ്‌ലോഡ് ചെയ്യേണ്ടി വരും.

എക്സ്റേ മാമോഗ്രഫിയും പ്രായവും

40 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണു സാധാരണയായി ആരോഗ്യപരിശോധന എന്ന നിലയിൽ മാമോഗ്രഫി നിർ ദേശിക്കാറ്. ചെറുപ്പക്കാരായ സ്ത്രീകളിൽ എക്സ്റേ മാ മോഗ്രഫി ചെയ്യാറില്ല. കാരണം, ചെറുപ്പക്കാരായ സ്ത്രീ കളുടെ സ്തനങ്ങൾ സാന്ദ്രതയേറിയതാണ്. അതായതു കൊഴുപ്പിനേക്കാൾ കൂടിയ അനുപാതത്തിൽ ഗ്ലാൻഡു ലാർ കോശങ്ങളുംഫൈബ്രസ് കോശങ്ങളും ഉണ്ടായിരി ക്കും. തന്മൂലം സ്തനങ്ങളിൽ ഉള്ള അസാധാരണമായ മാറ്റങ്ങളെ കൃത്യമായി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇവരിൽ സോണോ മാമോഗ്രഫി, എംആർ മാമോഗ്രഫി പരിശോധനകളാണ് അനുയോജ്യം. മാത്രമ ല്ല എക്സ് റേ മാമോഗ്രഫി ചെയ്യുന്ന ചെറുപ്പക്കാരിൽ ഭാ വിയിൽ സ്തനാർബുദം വരാനുള്ള സാധ്യത താരതമ്യേ ന കൂടുതലുമാണ്.

േഡാ. സി. എൻ. േമാഹനൻ നായർ
സീനിയർ കൺസൽറന് ഒാേങാളജിസ്
എറണാകുളം മെഡിക്കൽ സെന്റർ,
കൃഷ്ണ ഹോസ്പിറ്റൽ,
ലക്ഷ്മി ഹോസ്പിറ്റൽ, കൊച്ചി
[email protected]